Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

നിഹാരിക കെ.എസ്

വെള്ളി, 4 ഏപ്രില്‍ 2025 (10:06 IST)
നിലാപാടിൽ ഉറച്ച് നിൽക്കുന്ന കാര്യത്തിൽ ഇന്ന് മലയാള സിനിമയിലുള്ള ഏത് താരത്തെക്കാളും ഒരുപടി മുന്നിലാണ് മുരളി ​ഗോപി. എമ്പുരാൻ വിവാദം കത്തിപ്പടരുമ്പോഴും മുരളി ഗോപി മൗനത്തിലാണ്. വിവാദങ്ങൾക്കൊടുവിൽ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് മാറിയപ്പോഴും മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു. അല്ലേലും അദ്ദേഹം മാപ്പ് പറയുമെന്ന ധാരണ വേണ്ട.
 
ഇപ്പോഴിതാ മുരളി ​ഗോപിയെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവും അന്തരിച്ച നടനുമായ ഭരത് ​ഗോപി, നടൻ മമ്മൂട്ടി എന്നിവർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കഥയും വായനയും എഴുത്തും സിനിമ കാണലും എല്ലാം മുരളി ​ഗോപിക്കുണ്ട്, മുരളിയുമായൊക്കെ സംസാരിച്ചിരിക്കാൻ വളരെ രസമാണ് എന്നാണ് മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞത്.
 
'മുരളി ​ഗോപിയെ കാണുമ്പോൾ ​ഗോപിയേട്ടനെ നമുക്ക് ഓർമ്മ വരും. നമുക്ക് ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും മുരളിയുടെ രൂപവും ചില നോട്ടവുമൊക്കെ കാണുമ്പോൾ ​ഗോപി ചേട്ടനാണെന്ന് കരുതി നമ്മൾ ഒന്ന് ബഹുമാനിച്ച് പോകും. കഥയും വായനയും എഴുത്തും സിനിമ കാണലും എല്ലാം മുരളി ​ഗോപിക്കുണ്ട്. മുരളിയുമായൊക്കെ സംസാരിച്ചിരിക്കാൻ വളരെ രസമാണ്', മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍