സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് മമ്മൂട്ടി! പുതിയ ചിത്രം വൈറൽ

നിഹാരിക കെ.എസ്

വ്യാഴം, 3 ഏപ്രില്‍ 2025 (16:56 IST)
ഓൺ സ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മമ്മൂട്ടിയെ വെല്ലുന്ന ലുക്കുള്ള നടൻ മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം. യുവതാരങ്ങളെ പോലും കൊതിപ്പിക്കുന്ന തരത്തിലുള്ള ഫാഷൻ സെൻസ് അദ്ദേഹത്തിനുണ്ട്. അത്തരത്തിലൊരു ലുക്കും ചിത്രവുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് മമ്മൂട്ടിയുടെ സ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. 
 
'കത്തട്ടെ' എന്ന് മാത്രമാണ് ഷാനി ഷാകി ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഈ ചിത്രം നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി കഴിഞ്ഞു. നിരവധി ആരാധകർ ഷാനി ഷാകിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. പ്രായത്തെ തോൽപ്പിക്കുന്ന നടന്റെ ലുക്കിനെക്കുറിച്ചും നടന്റെ കോസ്റ്റ്യൂം സെൻസിനെക്കുറിച്ചും നിരവധിപ്പേർ കമന്റുകൾ പങ്കുവെക്കുന്നുണ്ട്. 
 
അതേസമയം ബസൂക്ക എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനായ ഡീനോ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍