Mammootty: മമ്മൂട്ടി കൊച്ചിയിലേക്ക്; മഹേഷ് പടത്തില്‍ ഉടന്‍ ജോയിന്‍ ചെയ്യും

രേണുക വേണു

ബുധന്‍, 2 ഏപ്രില്‍ 2025 (19:00 IST)
Mammootty: ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടന്‍ മമ്മൂട്ടി ചികിത്സയ്ക്കു ശേഷം തിരിച്ചെത്തുന്നു. ഈ ആഴ്ച മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തുമെന്നാണ് വിവരം. ഏപ്രില്‍ പകുതിയോടെ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. 
 
മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇടവേളയെടുത്തത്. കുടുംബസമേതം ചെന്നൈയില്‍ ആയിരുന്നു താരം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മമ്മൂട്ടി ചികിത്സ നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
കൊച്ചിയിലെത്തുന്ന മമ്മൂട്ടി ഏപ്രില്‍ 10 നു റിലീസ് ചെയ്യുന്ന 'ബസൂക്ക'യുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കും. അതിനുശേഷമായിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും അഭിനയിക്കുന്ന സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണം ഇനി കേരളത്തിലാണ് നടക്കാനിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍