Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

നിഹാരിക കെ.എസ്

വെള്ളി, 4 ഏപ്രില്‍ 2025 (09:20 IST)
വിവാദങ്ങൾക്ക് പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച ദിവസം കളക്ഷനില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഏഴാം ദിനമായ ഇന്നലെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 9.5 കോടിയാണ്. അതിന് തലേന്ന് നേടിയത് 17.5 കോടി ആയിരുന്നു. കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്. തിങ്കളാഴ്ച 26.2 കോടി നേടിയ ചിത്രമാണ് ചൊവ്വാഴ്ച 17.5 കോടിയിലേക്കും ബുധനാഴ്ച 9.5 കോടിയിലേക്കും എത്തിയത്.
 
അതേസമയം, സിനിമ റിലീസ് ആയിട്ട് ഒരു ആഴ്ച ആകുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 228.80 കോടിയാണ്. മലയാള സിനിമയുടെ ബോക്സ് ഓഫീസിലെ റെക്കോര്‍ഡ് വേഗമാണ് ഇത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിനെ മറികടക്കാന്‍ ഇനി 11 കോടി മാത്രമേ എമ്പുരാന് നേടേണ്ടൂ. നാളെ മിക്കവാറും ആ റെക്കോര്‍ഡും ചിത്രം സ്വന്തമാക്കും. 239.6 കോടി ആയിരുന്നു മഞ്ഞുമ്മലിന്റെ കളക്ഷൻ.
 
24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ട്. അതാണ് കഴിഞ്ഞ ദിവസം കളക്ഷനിൽ പ്രതിഫലിച്ചതും. ചിത്രത്തിന്‍റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍