ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 5 ഏപ്രില്‍ 2025 (19:03 IST)
ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിയെ പിടികൂടിയത് ഓട്ടോ ഡ്രൈവര്‍മാരാണ്. കുട്ടിയുമായി റെയില്‍വേ സ്റ്റേഷനില്‍ പുറത്തിറങ്ങിയ പ്രതിയെ കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഒഡീഷ സ്വദേശികളായ മാനസ് -ആമീസ ദമ്പതികളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. 
 
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി വെട്രിവേലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ തിരക്കുണ്ടായിരുന്നില്ല. കുട്ടിയെ ഒപ്പം കിടത്തി മാതാപിതാക്കള്‍ ഉറങ്ങുകയായിരുന്നു. തൃശ്ശൂരില്‍ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍