പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവത്തില്‍ 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. ജയിലിലാക്കപ്പെട്ടവര്‍ക്ക് പകരം ബന്ദികളെ കൈമാറാന്‍ സമയം അനുവദിച്ചിട്ടും പാക് സൈന്യം വഴങ്ങിയില്ലെന്നും അതിനെ തുടര്‍ന്നാണ് ബന്ദികളെ കൊലപ്പെടുത്തിയതെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.