കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

രേണുക വേണു

ശനി, 5 ജൂലൈ 2025 (10:59 IST)
കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകനു സര്‍ക്കാര്‍ താല്‍ക്കാലിക ജോലി നല്‍കും. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ടെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. 
 
താല്‍ക്കാലിക ജോലി കോട്ടയം മെഡിക്കല്‍ കോളേജില്‍ വേണ്ടെന്നാണ് മകന്‍ നവനീത് പറയുന്നത്. മകന്‍ നവനീതിനു അമ്മ മരിച്ച സ്ഥലത്ത് ജോലി ചെയ്യാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് വിശ്രുതന്‍ പറഞ്ഞു. മകന്‍ ബി ടെക് ആണ് പഠിച്ചിരിക്കുന്നത്. ആ യോഗ്യതയ്ക്കനുസരിച്ചുള്ള ഏതെങ്കിലും സ്ഥിരം ജോലി വേണമെന്നാണ് വിശ്രുതന്റെ ആവശ്യം. 
 
അതേസമയം ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. കുടുംബത്തിനുള്ള ധനസഹായത്തിലും മന്ത്രിസഭായോഗം തീരുമാനമെടുക്കും. മന്ത്രി വി.എന്‍.വാസവനും ജില്ലാ കലക്ടറും ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് താത്കാലിക ധനസഹായമായി 50,000 രൂപ നല്‍കിയിട്ടുണ്ട്. നവനീതിനു കോട്ടയം മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍