'അമ്മ ഫോണ്‍ വിളിച്ചിട്ട് എടുക്കിന്നില്ല' മകള്‍ പറഞ്ഞു
തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മരിച്ച ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ ആരംഭിച്ചത്. ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായി തെരച്ചില്‍ നടത്തി. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും അപകടം നടന്ന് രണ്ട് മണിക്കൂര്‍ പിന്നിട്ടിരുന്നു.