കാലില്‍ നായയുടെ നഖം കൊണ്ട് പോറിയത് കാര്യമാക്കിയില്ല; ആലപ്പുഴയില്‍ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 ജൂലൈ 2025 (13:27 IST)
ആലപ്പുഴയില്‍ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു. അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ ആണ് മരണപ്പെട്ടത്. 65 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഇദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിയിരുന്നു.
 
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ തെരുവുനായ ആക്രമിച്ചത്. സൈക്കിളില്‍ വീട്ടിലേക്ക് വരികയായിരുന്ന ഇദ്ദേഹത്തിന്റെ പിറകെ നായ ഓടി വരികയും ഇദ്ദേഹം ഭയപ്പെട്ട് റോഡില്‍ വീഴുകയും ചെയ്തു. നായയുടെ നഖം ഇദ്ദേഹത്തിന്റെ കാലില്‍ കൊണ്ട് മുറിവേറ്റിരുന്നു. ഇത് ഗോപിനാഥന്‍ കാര്യമാക്കിയില്ല. പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ ശേഷമാണ് ചികിത്സ തേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍