ആദ്യം പറഞ്ഞത് ഹാര്‍ട് അറ്റാക്കെന്ന്; ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 ജൂലൈ 2025 (20:41 IST)
ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. ആലപ്പുഴ ഓമനപ്പുഴയിലാണ് സംഭവം. 28കാരിയായ എയ്ഞ്ചല്‍ ജാസ്മിന്‍ ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ പിതാവായ ഫ്രാന്‍സിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. യുവതിയുടെ മരണം ഹാര്‍ട്ട് അറ്റാക്ക് മൂലമെന്നായിരുന്നു ആദ്യം വീട്ടുകാര്‍ പറഞ്ഞിരുന്നത്. 
 
എന്നാല്‍ നാട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി  കൊല്ലുകയായിരുന്നുവെന്നാണ് യുവതിയുടെ പിതാവ് സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍