Rain Alert: ന്യൂനമർദ്ദം: അടുത്ത നാലുദിവസം കൂടി മഴ, ജാഗ്രത

നിഹാരിക കെ.എസ്

ബുധന്‍, 20 ഓഗസ്റ്റ് 2025 (08:06 IST)
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. എവിടെയും ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അലർട്ട് ഇല്ല.
 
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. അറബിക്കടലിൽ തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയാണ് ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളിലും മഴ ലഭിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
കർണാടക തീരത്ത് ഇന്നും (20/08/2025) ലക്ഷദ്വീപ് പ്രദേശത്ത് (21/08/2025 & 22/08/2025) തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍