Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

രേണുക വേണു

ശനി, 23 ഓഗസ്റ്റ് 2025 (18:32 IST)
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം റദ്ദാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്. പത്തനംതിട്ടയിലെ വീട്ടിലേക്ക് രാഹുല്‍ മാധ്യമങ്ങളെ വിളിച്ചുചേര്‍ത്തിരുന്നു. തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാനാണ് രാഹുല്‍ മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ അവസാന മിനിറ്റില്‍ ഈ തീരുമാനം ഉപേക്ഷിച്ചു. 
 
ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ചില സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം സംസാരിക്കുകയായിരുന്നു രാഹുലിന്റെ പദ്ധതിയെന്നാണ് വിവരം. സ്വയം പ്രതിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം മാധ്യമങ്ങളെ കണ്ട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കരുതെന്ന് ആവശ്യപ്പെട്ടു. 
 
ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സംസാരിച്ചാല്‍ അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. നിയമപരമായി നേരിടുക മാത്രമാണ് പോംവഴി. അല്ലാതെ ഇരയായ സ്ത്രീക്കെതിരെ സംസാരിച്ചാല്‍ പാര്‍ട്ടി കൂടി പ്രതിരോധത്തിലാകും. മാധ്യമങ്ങളോടു ഇപ്പോള്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രാഹുലിനു നിര്‍ദേശം നല്‍കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍