Rahul Mamkootathil: 'ഞാന്‍ ചാടി ചവിട്ടും, അതിനെ എങ്ങനെ വളര്‍ത്തും, കൊല്ലാനായിരുന്നെങ്കില്‍ എനിക്ക് സെക്കന്റുകള്‍ മതി'; ഗര്‍ഭഛിത്രത്തിനു ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ പുറത്ത്

രേണുക വേണു

ശനി, 23 ഓഗസ്റ്റ് 2025 (13:59 IST)
Rahul Mamkootathil: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഗര്‍ഭഛിദ്രത്തിനു യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുലിന്റെ ഫോണ്‍ സംഭാഷണമാണ് മാധ്യമങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത്. 
 
കുട്ടിയെ വളര്‍ത്തണമെന്നും തന്റെ അനുവാദം ഇല്ലാതെ അതിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും യുവതി രാഹുലിനോടു പറയുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നാണ് യുവതിക്ക് രാഹുല്‍ നല്‍കുന്ന മറുപടി. 


' എന്റെ ടെമ്പര്‍ തെറ്റുന്നു, ദേഷ്യം വരുന്നു. ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ച് തനിക്ക് ഒരു ബോധ്യവുമില്ല. താന്‍ എന്താണ് ഉദ്ദേശിക്കുന്നത് ? ഞാന്‍ ചാടി ചവിട്ട് തരും, കേട്ടോ...എനിക്കൊരു സമാധാനവുമില്ല. കുട്ടി ഉണ്ടായതിനു ശേഷം എന്ത് ചെയ്യും താന്‍? താന്‍ എന്ത് ചെയ്യാനാ പോകുന്നത്. എന്റെ ലൈഫ് തകര്‍ക്കുന്ന പരിപാടിയാണ് താന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്റ് വേണമെന്നാ താന്‍ വിചാരിച്ചിരിക്കുന്നത്?,' എന്നെല്ലാം രാഹുല്‍ പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍