ആരോപണം ഉയർത്തുന്നവർക്കാണ് തെളിയിക്കാൻ ബാധ്യത, രാജി ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ

അഭിറാം മനോഹർ

ശനി, 23 ഓഗസ്റ്റ് 2025 (13:52 IST)
തനിക്കെതിരെയുയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിയില്‍ രാജി ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. പത്തനംതിട്ടയിലെ അടൂരിലെ വീട്ടിലാണ് രാഹുല്‍ നിലവിലുള്ളത്.
 
 രാജ്യത്തെ നിയമസംവിധാനത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കാണ് അത് തെളിയിക്കാനുള്ള ബാധ്യത. ആരും എന്നോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തത് കൊണ്ടല്ല രാജിവെച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ എന്നെ ന്യായീകരിക്കേണ്ട അധികബാധ്യത പ്രവര്‍ത്തര്‍ക്കില്ല എന്നത് കൊണ്ടാണ്. നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത ഞാന്‍ ഏറ്റെടുക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍