പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കടുത്ത അതൃപ്തിയിലാണ്. ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും അവസരങ്ങള്‍ നല്‍കിയിട്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ് രാഹുല്‍ ചെയ്തതെന്നാണ് സതീശന്റെ രോഷം. അവസരങ്ങള്‍ നല്‍കിയ പാര്‍ട്ടിയോടും സമൂഹത്തോടും ഉത്തരവാദിത്തം പുലര്‍ത്തുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ രാഹുലിനെതിരെ ഒരു ഗ്രൂപ്പ് ശക്തമായി നിലപാടെടുത്തിട്ടുണ്ട്. രാഹുല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. യൂത്ത് കോണ്‍ഗ്രസിലെ വനിത നേതാക്കളാണ് രാഹുലിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം പ്രധാനമായും ഉന്നയിക്കുന്നത്. നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെ എന്നും ഇവര്‍ നിലപാടെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്‌നേഹയാണ് രാഹുലിനെതിരായ നിലപാട് സംഘടനയ്ക്കുള്ളില്‍ ആദ്യം പരസ്യമാക്കിയത്. പെണ്ണ് പിടിയനായ സംസ്ഥാന പ്രസിഡന്റ് അല്ലെന്ന് രാഹുല്‍ ബോധ്യപ്പെടുത്തണമെന്നാണ് സ്‌നേഹ പറയുന്നത്. രാഹുലിനെതിരായ ആരോപണം സംഘടനയെ മുഴുവന്‍ സംശയനിഴലില്‍ നിര്‍ത്തുകയാണെന്നും ഈ തലവേദന പേറേണ്ട ആവശ്യം സംഘടനയ്ക്ക് ഇല്ലെന്നുമാണ് സ്‌നേഹ അടക്കമുള്ള സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.