മില്ലുടമകള്‍ക്ക് അപേക്ഷിക്കാം
കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോയ്ക്കു കൈമാറാന്‍ താല്‍പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണെന്നും, അപേക്ഷകള്‍ കൊച്ചി കടവന്ത്രയിലെ സപ്ലൈകോ കേന്ദ്രകാര്യാലയത്തില്‍ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.supplycopaddy.in സന്ദര്‍ശിക്കുക.