പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: എല്ലാ ബന്ദികളെയും മോചിപ്പിച്ചു, കൊല്ലപ്പെട്ടത് 33 വിഘടനവാദികള്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 മാര്‍ച്ച് 2025 (10:29 IST)
പാകിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചിയ സംഭവത്തില്‍ എല്ലാ ബന്ദികളെയും മോചിപ്പിച്ചുവെന്നും 33 വിഘടനവാദികളെ വധിച്ചുവെന്നും പാക് സൈന്യം അറിയിച്ചു. വിഘടനവാദികള്‍ 21 യാത്രക്കാരെയും വധിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. ഭീകരര്‍ പാക്കിസ്ഥാന്‍ ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രെയിന്‍ പോകുമ്പോള്‍ ട്രാക്കില്‍ സ്‌ഫോടനം നടക്കുന്നതും ഒളിച്ചിരുന്ന ലിബറേഷന്‍ ആര്‍മി ട്രെയിനിലേക്ക് ഇരച്ചു കയറുന്നതും ദൃശ്യങ്ങളില്‍ കാണാം.
 
റോഡ് സൗകര്യങ്ങളില്ലാത്ത മലയിടുക്കിലാണ് ഇവര്‍ ആക്രമണം നടത്തിയത്. ട്രെയിനില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുകയായിരുന്നു. സൈനികകള്‍ക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥലമാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. 9 ബോഗികളുള്ള ട്രെയിനില്‍ 450ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ സ്ത്രീകളെയും കുട്ടികളെയും അടക്കമുള്ള 250 പേരെ നേരത്തെ വിട്ടയച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍