പാക്കിസ്ഥാനില്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു ഏറ്റുമുട്ടലില്‍ 16 വിഘടന വാദികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിനെയാണ് ബലൂച് ലിബറേഷന്‍ ആര്‍മി റാഞ്ചിയത്. 450 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 182 പേരെയാണ് വിഘടനവാദികള്‍ ബന്ധികളാക്കിയത്.
ട്രെയിനില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ശേഷമാണ് ഇവര്‍ ട്രെയിന്‍ റാഞ്ചിയത്. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാല്‍ ബന്ധികളെ കൊലപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. സംഭവത്തില്‍ ആറു സുരക്ഷ ഔദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. വിഘടനവാദികളുടെ ആവശ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.