പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം. സംഭവത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ ഭീകരരാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ സൈനിക ക്യാമ്പിലേക്ക് ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.