റെയില്‍വേ കൗണ്ടര്‍ വഴി ടിക്കെടുക്കുകയും യാത്ര മുടങ്ങുകയും ചെയ്താല്‍ ഇനി പണം നഷ്ടമാകില്ല. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും റദ്ദാക്കാം. ഇതിനുള്ള സൗകര്യം ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്ണവ് അറിയിച്ചു.