ദിവസവും ആയിരക്കണക്കിന് ട്രെയിനുകളാണ് രാജ്യത്തിനകത്ത് ഓടുന്നത്. ലക്ഷക്കണക്കിന് ഗുണഭോക്താക്കളും ഇതിനുണ്ട്. എന്നാല്‍ പലര്‍ക്കും അറിയാത്ത ചില റെയില്‍വേ നിയമങ്ങള്‍ ഉണ്ട്. ട്രെയിന്‍ താമസിച്ചെത്തുന്നു എന്നത് പതിവായി കേള്‍ക്കുന്ന പരാതിയാണ്. നിങ്ങള്‍ സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്ന ട്രെയിന്‍ മൂന്നു മണിക്കൂറോ അതില്‍ കൂടുതലോ താമസിച്ചാല്‍ നിങ്ങള്‍ക്ക് ടിക്കറ്റിന് ചിലവായ പണം റീഫണ്ട് ചെയ്യാനുള്ള അവകാശമുണ്ട്. നിങ്ങള്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ ഇതിനായി അപേക്ഷിക്കാം. മറ്റൊന്ന് രാത്രി പത്തുമണി മുതല്‍ രാവിലെ ആറുമണി വരെ ട്രെയിനില്‍ ടിക്കറ്റ് എക്‌സാമിനര്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല എന്നതാണ്.
ഈ സമയങ്ങളില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്താല്‍ സ്വസ്ഥമായി വിശ്രമിക്കാന്‍ കഴിയും. ഈ സമയത്ത് ടിക്കറ്റ് പരിശോധനയ്ക്ക് വിധേയനാകേണ്ടതില്ല. അതേസമയം രാത്രി 10 മണിക്ക് ശേഷം ട്രെയിനില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടു വയ്ക്കുകയോ മറ്റോ ചെയ്ത് നിങ്ങള്‍ക്ക് ആരെങ്കിലും ശല്യം ഉണ്ടാക്കിയാലും നിങ്ങള്‍ക്ക് പരാതിപ്പെടാം. രാത്രി 10 മണിക്ക് ശേഷം ഉയര്‍ന്ന ശബ്ദങ്ങള്‍ ട്രെയിനില്‍ നിരോധിച്ചിട്ടുണ്ട്.