സിനിമയെ സിനിമയായി മാത്രം കണ്ടുകൊണ്ടുള്ള പോസ്റ്റ്, ചെലോര്‍ക്ക് ശെര്യാവും ചെലോര്‍ക്ക് ശെര്യാവൂല. എനക്കൊട്ടും ശെര്യായില്ല ഗയ്‌സ്. കോലാഹലങ്ങള്‍ ഇല്ലാഇരുന്നെങ്കില്‍ എട്ട് നിലയില്‍ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ട് നിലയിലെങ്കിലും പൊട്ടേണ്ട ഒരു പടം.
ഇതില്‍ ബൈജുവിന്റെ കഥാപാത്രം സുമേഷിനോട് പറയുന്നത് പോലെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഏറ്റവും വലിയ മൂന്നാമത്തെ ഗുണം, അവരുടെ അണികളില്‍ ഉണ്ടാക്കാന്‍ സാധിക്കേണ്ട ഒരേ ഒരു കാര്യമാണ്.. രോമാഞ്ചം. അത് ഇത്തരം സിനിമകള്‍ക്കും ബാധകമാണ്. രോമാഞ്ചം വേണ്ടതിലധികം തന്നെ സിനിമയായിരുന്നു എനിക്ക് ലൂസിഫര്‍. എന്താണ് അതില്‍ ലാലേട്ടന്റെ ഒരു സ്വാഗ്. ആ കണ്ണുകള്‍ മാത്രം മതിയായിരുന്നു. അത് വെച്ച് നോക്കുമ്പോള്‍ ഇതൊരു മാതിരി.
എങ്കിലും പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു മാര്‍ക്കറ്റിംഗ് ബുദ്ധി. എന്തായാലും ആ പണം അവരുടെ പെട്ടിയില്‍ വീണുകഴിഞ്ഞു.ഇനി നിങ്ങള്‍ തല്ലി തീര്‍ക്ക്, അവര്‍ക്കെന്ത് ചേതമെന്നും ഡോ സൗമ്യ സരിന്‍ ചോദിക്കുന്നു.