ഇന്ന് ഈ കുഞ്ഞ് വലിയ പാട്ടുകാരി, ആളെ നിങ്ങള്‍ക്കറിയാം !

കെ ആര്‍ അനൂപ്
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (09:09 IST)
റേഡിയോകളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ പാട്ടുകള്‍ കേള്‍ക്കുന്ന കാലമായിട്ടും മാറ്റമില്ലാതെ മലയാളികള്‍ ഇന്നും സുജാതയുടെ പാട്ടുകള്‍ കേള്‍ക്കുന്നു. മകള്‍ ശ്വേതയുടെ ഗാനങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്.മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി ഭാഷകളില്‍ ശ്വേതയും പാടിയിട്ടുണ്ട്. മകളുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുജാത.
1985 നവംബര്‍ 19ന് ജനിച്ച ശ്വേതയ്ക്ക് 37 വയസ്സാണ് പ്രായം. ചെന്നൈയില്‍ ജനിച്ച ശ്വേത അവിടെ തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.ചെന്നൈ സ്റ്റെല്ലാമേരീസ് കോളേജില്‍ ബിരുദവും നേടി. 1995ല്‍ എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ബോംബെ ഇന്ദിര എന്നീ സിനിമകളില്‍ പാടിക്കൊണ്ടായിരുന്നു തുടക്കം. അന്ന് കുട്ടി ശ്വേതയ്ക്ക് 10 വയസ്സായിരുന്നു പ്രായം. ത്രീ റോസസ് എന്ന ചിത്രത്തിലൂടെ 2003ല്‍ പിന്നണി ഗാനരംഗത്ത് സജീവമായി. 
 2005ല്‍ പുറത്തിറങ്ങിയ ബൈ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ ഗാനമാലപിച്ചു കൊണ്ടാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.ലയണ്‍, വിനോദയാത്ര, പന്തയക്കോഴി, നിവേദ്യം, ഒരേ കടല്‍, ഗീതാഞ്ജലി, വരനെ ആവശ്യമുണ്ട് തുടങ്ങി നീളുന്നു ശ്വേതയുടെ സിനിമകള്‍.
2011 ജനുവരി 16ന് സുഹൃത്തു കൂടിയായ അശ്വിന്‍ ശശിയെ ശ്വേതാ വിവാഹം ചെയ്തു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article