ലോക്കോ പൈലറ്റുമാരുടെ ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യവുമായി ബന്ധപ്പെട്ട പുതിയ പ്രതിഷേധങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ അവഗണിച്ചു. കേള്‍ക്കുമ്പോള്‍ ഇത് വിചിത്രമായി തോന്നാമെങ്കിലും റെയില്‍വേ ചൂണ്ടിക്കാണിക്കുന്ന കാരണം സാധുവാണെന്ന് തോന്നും. ഭക്ഷണത്തിനുള്ള ഇടവേളയും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റലും സംബന്ധിച്ച നിയമനിര്‍മ്മാണം പ്രവര്‍ത്തനക്ഷമമല്ലെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ (AILRSA) ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കമ്മിറ്റി പറഞ്ഞു.
തുടര്‍ന്ന് ബോര്‍ഡ് എല്ലാ റെയില്‍വേ സോണുകള്‍ക്കും ഇതുസംബന്ധിച്ച് ഒരു സര്‍ക്കുലര്‍ അയച്ചു. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് AILRSA പറഞ്ഞു. ലോക്കോ പൈലറ്റുമാരുടെ സമ്മര്‍ദ്ദം കമ്മിറ്റി ശരിയായി പരിഗണിക്കാത്തതിന് അസോസിയേഷന്‍ വിമര്‍ശിച്ചു. ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിന് ഇടവേള നല്‍കാതിരിക്കുകയോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് എഐഎല്‍ആര്‍എസ്എ പറഞ്ഞു.