ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ഏപ്രില്‍ 2025 (19:14 IST)
തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ആര്‍ത്തവം വന്നതിനാല്‍ ക്ലാസ് മുറിക്ക് പുറത്തിരുന്ന് സയന്‍സ് പരീക്ഷ എഴുതേണ്ടി വന്നതായി റിപ്പോര്‍ട്ട്. സെന്‍ഗുട്ടയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഓടിവന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്. ക്ലിപ്പില്‍, തന്നെ പുറത്ത് ഇരുത്തിയത് പ്രിന്‍സിപ്പലാണെന്ന് വിദ്യാര്‍ത്ഥി അമ്മയോട് പറയുന്നു. ഒരു വിദ്യാര്‍ത്ഥിനിയെ ആര്‍ത്തവ സമയത്ത് പുറത്തു ഇരുത്തി പരീക്ഷ എഴുതിക്കുന്നത് എങ്ങനെയെന്ന് അമ്മ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
 
അതുപോലെതന്നെ ഈ വര്‍ഷം ജനുവരിയില്‍, ഉത്തര്‍പ്രദേശിലെ ഒരു ഗേള്‍സ് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ശനിയാഴ്ച പരീക്ഷ എഴുതുന്നതിനിടെ സാനിറ്ററി നാപ്കിന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ക്ലാസ് മുറിയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പരീക്ഷയ്ക്കായി സ്‌കൂളില്‍ പോയപ്പോഴാണ് മകള്‍ക്ക് ആര്‍ത്തവം ആരംഭിച്ചതായി മനസ്സിലായതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കി. 
 
പ്രിന്‍സിപ്പലിനോട് സാനിറ്ററി പാഡ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ക്ലാസ് മുറിയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ദ്ദേശിച്ചതായും ഒരു മണിക്കൂറോളം പുറത്ത് നില്‍ക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിക്കാരി പറഞ്ഞു. വനിതാ ക്ഷേമ വകുപ്പ്, സംസ്ഥാന വനിതാ കമ്മീഷന്‍, ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ സ്‌കൂള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് ഔദ്യോഗിക പരാതി നല്‍കി. വിഷയത്തില്‍ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍