തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ഒരു ദളിത് വിദ്യാര്‍ത്ഥിയെ അജ്ഞാതരായ ഒരു സംഘം ആക്രമിച്ച് വിരലുകള്‍ മുറിച്ചുമാറ്റി.പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രന്‍ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ തന്റെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ ആക്രമിക്കപ്പെട്ടത്.
വഴിമധ്യേ, ഒരു ക്രോസിംഗില്‍ മൂന്ന് പേര്‍ ബസ് തടഞ്ഞുനിര്‍ത്തി, ദേവേന്ദ്രനെ ബസില്‍ നിന്ന് വലിച്ചിറക്കി ഇടതുകൈയുടെ വിരലുകള്‍ മുറിച്ചുമാറ്റി. പിതാവ് തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചു. ഇയാള്‍ക്ക് തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, അടുത്തിടെ നടന്ന ഒരു കബഡി മത്സരത്തില്‍ ഹിന്ദുക്കളുടെ എതിര്‍ ടീമിനെ ദേവേന്ദ്രന്റെ ടീം പരാജയപ്പെടുത്തിയിരുന്നു.