പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ടെന്നും കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്തു നല്‍കുന്നതില്‍ വിഷമമുണ്ടെന്നും കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പറഞ്ഞു. ക്രിമിനലുകളെ പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുഞ്ഞ് ആറടി മണ്ണില്‍ കിടക്കുമ്പോഴാണ് പ്രതികള്‍ സുഖമായി പരീക്ഷ എഴുതുന്നത്. തന്റെ മകനും അണിഞ്ഞൊരുങ്ങി പരീക്ഷയ്ക്ക് പോകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിയിരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്യു, എം എസ് എഫ് പ്രവര്‍ത്തകര്‍ പോലീസുമായി സംഘര്‍ഷം ഉണ്ടാക്കി. പ്രതിഷേധകരെ അറസ്റ്റ് ചെയ്താണ് നീക്കിയത്.