പിന്നീട് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ അനുമതി. എന്നാല്‍ പിന്നീട് ജുവനൈല്‍ ഹോമില്‍ പരീക്ഷ എഴുതിക്കാനുള്ള സൗകര്യം ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിയിരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്യു, എം എസ് എഫ് പ്രവര്‍ത്തകര്‍ പോലീസുമായി സംഘര്‍ഷം ഉണ്ടാക്കി. പ്രതിഷേധകരെ അറസ്റ്റ് ചെയ്താണ് നീക്കിയത്.