സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്കുശേഷം ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയുമാണ് നടക്കുന്നത്. ഇത്തവണ 427021 കുട്ടികളാണ് എസ്എസ്എല്‍സി എഴുതുന്നത്. ആകെ 2980 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. കേരളത്തിന് പുറത്ത് ഒന്‍പത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും പരീക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. രാവിലെ 9:30 മണിക്കാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. ഒന്നരയ്ക്ക് ഹയര്‍സെക്കന്‍ഡറി പരീക്ഷ ആരംഭിക്കും. പ്ലസ് ടു പരീക്ഷകള്‍ ഈ മാസം 26നാണ് അവസാനിക്കുന്നത്. ഏപ്രില്‍ മൂന്നു മുതല്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കും.