സംസ്ഥാനത്ത് പുണ്യ റമദാന്‍ വ്രതം തുടങ്ങി. ഇനിയുള്ള 30 നാളുകള്‍ സഹനത്തിന്റെയും സഹാനുഭൂതിയുടെയും പുണ്യദിനങ്ങളാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക്. സുബഹ് ബാങ്കിന് മുന്‍പ് അത്താഴം കഴിച്ചുകൊണ്ട് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തെ വ്രതാനുഷ്ടാനങ്ങളിലേക്ക് കടന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണവും- വെള്ളവും വെടിഞ്ഞ് പ്രാര്‍ഥനയിലാകും വിശ്വാസികള്‍.