അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷ രീതിയില്‍ മാറ്റം: ജയിക്കണമെങ്കില്‍ ഓരോ വിഷയത്തിനും 12 മാര്‍ക്ക് മിനിമം വേണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 മെയ് 2024 (12:36 IST)
അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷ രീതിയില്‍ മാറ്റം കൊണ്ടുവരുന്നു. ജയിക്കണമെങ്കില്‍ ഓരോ വിഷയത്തിനും 12 മാര്‍ക്ക് മിനിമം വേണം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എഴുത്തു പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. പരീക്ഷാ രീതിയിലുള്ള മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ എസ്എസ്എല്‍സി വിജയശതമാനം 99.69% ആണ്.
 
വിജയശതമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 99.7 ശതമാനം ആയിരുന്നു വിജയം. അതേസമയം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 71831 പേരാണ്. എ പ്ലസ് നേടിയവരുടെ കണക്കില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ദ്ധനവുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍