വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ഏപ്രില്‍ 2025 (19:30 IST)
അടുത്തിടെ വിവാഹിതനായ 28 കാരനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അര്‍മന്‍ എന്ന യുവാവാണ് മരിച്ചത്. ഏപ്രില്‍ 9 ന് ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്ര പൂര്‍ത്തിയാക്കിയ ശേഷം ന്യൂഡല്‍ഹിയില്‍ വെച്ചാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിന് ഹൃദയാഘാതം സംഭവിച്ചത്. വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.
 
വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിനു ശേഷം പൈലറ്റിന് അസ്വസ്ഥത അനുഭവപ്പെട്ടതായും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചതായും എയര്‍ലൈന്‍ അറിയിച്ചു. ലാന്‍ഡിംഗിന് ശേഷം കോക്ക്പിറ്റിനുള്ളില്‍ അര്‍മാന്‍ ഛര്‍ദ്ദിച്ചതായി സഹപ്രവര്‍ത്തകരും എയര്‍ലൈന്‍ ജീവനക്കാരും പിന്നീട് വെളിപ്പെടുത്തി. 
 
പിന്നീട് വിമാനത്താവളത്തിലെ എയര്‍ലൈന്‍ ഡിസ്പാച്ച് ഓഫീസില്‍ വെച്ച് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍