ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിന് പിന്നാലെ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ച സംഭവം; മരണകാരണം സമ്മര്‍ദ്ദം മൂലമുള്ള ഹൃദയാഘാതം

സിആര്‍ രവിചന്ദ്രന്‍

ശനി, 8 മാര്‍ച്ച് 2025 (12:19 IST)
ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിന് പിന്നാലെ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ നരഹത്യക്ക് പോലീസ് കേസെടുത്തു. മലപ്പുറം തിരൂര്‍ റൂട്ടിലോടുന്ന പിടിബി ബസിലെ ജീവനക്കാരായ നിഷാദ്, ഷിജു, സുജീഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ബസ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയതിനാണ് ഇവര്‍ അബ്ദുള്‍ ലത്തീഫിനെ മര്‍ദ്ദിച്ചത്. പിന്നാലെ അബ്ദുള്‍ ലത്തീഫ് ഓട്ടോ ഓടിച്ച് തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെയുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍