സ്‌കൂളിലേക്ക് നടക്കുന്നതിനിടെ 14 വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു: കൗമാരക്കാരിലെ ഹൃദ്രോഗത്തിനുള്ള കാരണങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഫെബ്രുവരി 2025 (17:35 IST)
തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ദാരുണമായ സംഭവത്തില്‍, തെലങ്കാനയില്‍ 14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തന്റെ ക്ലാസ് മുറിയില്‍ പ്രവേശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്രീനിധി (14) ആണ് മരിച്ചത്. 
 
കുഴഞ്ഞുവീഴുന്നതിനും ഹൃദയാഘാതം സംഭവിക്കുന്നതിനും നിമിഷങ്ങള്‍ക്ക് മുമ്പ്, നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതായി കുട്ടി പരാതിപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടിയുടെ ഹൃദയാഘാതത്തിന്റെ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
 
ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ദ്ധിക്കുന്നതിന് കാരണങ്ങള്‍ പലതാണ്. ജീവിതശൈലി മുതല്‍ ജനിതകപരമായ കാരണങ്ങള്‍ വരെ ഉണ്ടാകാം. അത്തരത്തില്‍ ചില കാരണങ്ങളാണ് സമ്മര്‍ദ്ദവും ഉത്കണ്ഠയും, മോശം ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, മോശം ഉറക്ക ചക്രം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവ്, കുട്ടിക്കാലത്തെ പൊണ്ണത്തടി അല്ലെങ്കില്‍ അമിതഭാരം എന്നിവ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍