സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ഏപ്രില്‍ 2025 (22:22 IST)
വയനാട് പൂക്കോട് വെറ്റിനറി കോളേജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥത്തില്‍ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയെന്ന് സര്‍വകലാശാല. സര്‍വകലാശാല ഇക്കാര്യം ഹൈക്കോടതിയെയാണ് അറിയിച്ചത്. സിദ്ധാര്‍ത്ഥന്റെ മാതാവ് എം ആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി ലഭിച്ചത്.
 
പ്രതികളായ 19 പേര്‍ക്ക് മറ്റു ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി നല്‍കിയത്. കോളേജിലെ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യ വിചാരണ ചെയ്ത് ഹോസ്റ്റല്‍ മുറിയില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദിവസങ്ങളോളം നീണ്ട മര്‍ദ്ദനങ്ങള്‍ക്കൊടുവിലാണ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍