New York Helicopter Crash Video: നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് നദിയിലേക്ക്; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യം പുറത്ത്

രേണുക വേണു

വെള്ളി, 11 ഏപ്രില്‍ 2025 (12:04 IST)
Helicopter Crash Video

New York Helicopter Crash Video: ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്‌സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂന്ന് കുട്ടികളും പൈലറ്റും ഉള്‍പ്പെടെ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്. 
 
സ്‌പെയിനിലെ സീമെന്‍സ് (Siemens) കമ്പനി എക്‌സിക്യൂട്ടീവ് അഗസ്റ്റിന്‍ എസ്‌കോബാറും അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. 'ബെല്‍ 206' എന്ന ചോപ്പറാണ് അപകടത്തില്‍പ്പെട്ടത്. ചോപ്പറിന്റെ ഭാഗങ്ങള്‍ നദിയിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 
യാത്രയ്ക്കിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മറ്റു രണ്ട് പേരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ആറ് മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു. ഹഡ്‌സണ്‍ നദിയില്‍ നടന്നത് ഭയാനകമായ ഹെലികോപ്റ്റര്‍ അപകടമാണെന്നും മരിച്ചവരില്‍ പൈലറ്റ്, രണ്ടു മുതിര്‍ന്നവര്‍, മൂന്നു കുട്ടികള്‍ എന്നിങ്ങനെ ആറു പേരുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍