ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടെ മരണം: പ്രധാനമന്ത്രി അനുശോചിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 മെയ് 2024 (12:46 IST)
iran
 
 
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിനും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പതുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. അപകടം കഴിഞ്ഞ ദിവസമാണ് സംഭവിച്ചത്. 14 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്ത് എത്താന്‍ സാധിച്ചത്. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം.
 
തുര്‍ക്കിയുടെ ഡ്രോണ്‍ സംഘമാണ് ഹെലികോപ്റ്റര്‍ കത്തിക്കരിഞ്ഞ് കിടക്കുന്നത് കണ്ടെത്തിയത്. മലയിടുക്കുകളില്‍ തട്ടിയാണ് അപകടം നടന്നതെന്നാണ് വിവരം. കാലഹരണപ്പെട്ട ഹെലികോപ്റ്ററുകളാണ് ഇറാന്‍ ഉപയോഗിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇസ്രയേലിനെതിരെ പോരാടുന്ന ഹാമാസിനും ഹിസ്ബുല്ലയ്ക്കും ഇറാന്‍ പിന്തുണ നല്‍കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍