അപകടത്തില്‍ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സ്‌പെയിനിലെ സീമെന്‍സിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിന്‍ എസ്‌കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
ആറ് മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു. ഹഡ്സണ്‍ നദിയില്‍ നടന്നത് ഭയാനകമായ ഹെലികോപ്റ്റര്‍ അപകടമാണെന്നും മരിച്ചവരില്‍ പൈലറ്റ്, രണ്ടു മുതിര്‍ന്നവര്‍, മൂന്നു കുട്ടികള്‍ എന്നിങ്ങനെ ആറു പേരുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മരിച്ചവരെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.