ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 7 ഏപ്രില്‍ 2025 (12:21 IST)
ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മാന്‍. ദേശീയ താല്‍പര്യം കണക്കിലെടുത്ത് വലിയ തീരുവ ഒഴിവാക്കിയുള്ള വ്യാപാര ബന്ധത്തിനായി അമേരിക്കയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ക്കറ്റിനെ രാജ്യത്തിന്റെ ഉള്ളില്‍ മാത്രം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത് പരിഹാസ്യകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ നിന്നുള്ള വാഹന കയറ്റുമതിക്ക് 10ശതമാനം തീരുവയ്ക്ക് പുറമേ 25% തീരുവയാണ് ട്രംപ് ചുമത്തിയിട്ടിട്ടുള്ളത്. 
 
അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് തദ്ദേശീയമായി വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള നികുതി വര്‍ദ്ധനവ് എന്നാണ് ട്രംപിന്റെ വാദം. അതേസമയം ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു. തീരുവ യുദ്ധത്തില്‍ ഏഷ്യന്‍ വിപണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ജാപ്പനീസ് കാര്‍ കമ്പനികളുടെ ഓഹരി മൂല്യത്തില്‍ വലിയ ഇടിവുണ്ടായി. മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ 19.4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. 
 
ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ ചൈന അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ വ്യാപാര യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതാണ് ഓഹരി വിപണികള്‍ കൂപ്പുകുത്താന്‍ കാരണമായത്. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍. ടാറ്റാ സ്റ്റീല്‍ 10ശതമാനം മൂല്യം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടില്‍ എത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍