ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹിയിലെ മഹിപാല്‍പൂരിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ സുഹൃത്തു കൂടിയായ വ്യക്തി അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം എന്നിവരാണ് അറസ്റ്റിലായത്. കൈലാഷ് ഇന്‍സ്റ്റാഗ്രാം വഴി ബ്രിട്ടീഷ് വനിതയുമായി പരിചയപ്പെടുകയും ഡല്‍ഹി വെച്ച് കൂടിക്കാഴ്ച നിശ്ചയിക്കുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് ബ്രിട്ടീഷ് ഹൈ കമ്മീഷനും പൊലീസ് വിവരം നല്‍കിയിട്ടുണ്ട്. യുവാവ് റീഡുകളിലൂടെ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് യുവതിയുമായി പരിചയത്തിലാവുന്നത്. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം കൈലാഷ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തെങ്കിലും കൂട്ടാളിയെ മുറിയിലേക്ക് വിളിപ്പിച്ചുവരുത്തി പീഡിപ്പിച്ചു. പിറ്റേ ദിവസം വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു.