അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവമാണെന്നും ഇത് അംഗീകരിക്കില്ലെന്നും ചൈന പറഞ്ഞു. ട്രംപിന്റെ തീരുവ യുദ്ധത്തില്‍ ചൈനയും ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50% അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ചൈന പ്രതികരണവുമായി എത്തിയത്.
അമേരിക്ക പ്രഖ്യാപിച്ച 34 ശതമാനം നികുതിക്ക് മറുപടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേലും ചൈന പകരച്ചുങ്കം ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അമേരിക്ക 50% ചുങ്കം പ്രഖ്യാപിച്ചത്. അമേരിക്കെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം നികുതി ഏപ്രില്‍ എട്ടിന് പിന്‍വലിക്കണം എന്നാണ് ട്രംപിന്റെ ആവശ്യം. ഇല്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ 50 ശതമാനം അധികതീരുവാ ചൈനയ്ക്ക് മേല്‍ ചുമത്തുമെന്നും പറയുന്നു.