ന്യൂഡൽഹി: രാജ്യസഭയിൽ ബിജെപിക്ക് അംഗസംഖ്യ നൂറിനു മുകളിലെത്തി. 2022-ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെ ബിജെപി അംഗസംഖ്യ നൂറു കടക്കുന്നത് . കേരളത്തിൽനിന്നുള്ള സി. സദാനന്ദൻ ഉൾപ്പെടെയുള്ള നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ കൂടി രാജ്യസഭയിൽ എത്തിയതോടെയാണ് ബിജെപി അംഗസംഖ്യ 102 ആയി ഉയർന്നത്.