Saiyaara Collection: പ്രണയത്തിന് മുന്നില്‍ എന്ത് ജെന്‍ സി, കബീര്‍ സിങ്ങിന്റെ കളക്ഷനും മറികടന്ന് സയ്യാരയുടെ കുതിപ്പ്, ബോക്‌സോഫീസ് റെക്കോര്‍ഡ്
ജൂലൈ 18ന് റിലീസ് ചെയ്ത സിനിമ ഇന്ത്യയില്‍ നിന്നും 318 കോടി രൂപയും വിദേശത്ത് നിന്ന് 86 കോടി രൂപയുമാണ് സ്വന്തമാക്കിയത്. ഇതോടെ മോഹിത് സൂരിയുടെ തന്നെ മുന്‍ ഹിറ്റ് സിനിമകളായ ആശിക്കി 2, മര്‍ഡര്‍ 2, ഹാഫ് ഗേള്‍ഫ്രണ്ട്, ഏക് വില്ലന്‍ എന്നീ സിനിമകളുടെ കളക്ഷനെയും സിനിമ മറികടന്നു. റിലീസ് ദിനത്തില്‍ തന്നൃ 21.25 കോടി സ്വന്തമാക്കിയ സിനിമ യുവപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ആദ്യത്തെ നാല് ദിവസം കൊണ്ട് തന്നെ 100 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. പ്രണയത്തിനൊപ്പം വിരഹത്തിനും പ്രാധാന്യമുള്ള മോഹിത് സൂരി സിനിമകളുടെ ഗണത്തിലാണ് സയ്യാരയും ഉള്‍പ്പെടുന്നത്. സിനിമയില്‍ പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയുടെയും അനീത് പദ്ദയുടെയും പ്രകടനങ്ങളും ശ്രദ്ധേയമാണ്. പ്രധാനമായും പുതിയ പ്രേക്ഷകരാണ് സിനിമയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമ 500 കോടി മാര്‍ക്ക് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.