Saiyaara Movie Collection: ബോളിവുഡിൽ പുതിയ താരോദയം! മൂന്ന് നാളിൽ 100 കോടി കടന്ന് 'സൈയ്യാര'

നിഹാരിക കെ.എസ്

ചൊവ്വ, 22 ജൂലൈ 2025 (09:33 IST)
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബോളിവുഡിന് വലിയ ഹിറ്റുകളൊന്നുമില്ല. വിരലിലെണ്ണാവുന്ന ഹിറ്റുകൾ മാത്രമാണുളളത്. സൽമാൻ ഖാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ തുടങ്ങിയ വമ്പന്മാർക്കെല്ലാം കാലിടറുകയാണ്. ഇപ്പോഴിതാ, അപ്രതീക്ഷിത ഹിറ്റടിച്ച് ബോളിവുഡ്. പുതുമുഖങ്ങളായ അഹാൻ പാണ്ഡെയും അനീത് പദ്ദയും പ്രധാന വേഷങ്ങളിലെത്തിയ 'സൈയ്യാര' ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ്. റിലീസായി മൂന്ന് ദിവസത്തിനകം തന്നെ 100 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം.
 
മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രം ബോളിവുഡിലെ ഇക്കൊല്ലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മൂന്ന് ദിവസത്തിനുള്ളിൽ 100 കോടി നേടിയ സിനിമ വരും സിനിമകളിൽ പല വലിയ സിനിമകളുടേയും റെക്കോർഡ് തകർക്കുമെന്നാണ് കരുതപ്പെടുന്നത്. 
 
വലിയ പബ്ലിസിറ്റി സ്റ്റണ്ടുകളൊന്നുമില്ലാതെ തന്നെ ഹൈപ്പ് സൃഷ്ടിക്കാനും റിലീസിന് ശേഷം വേർഡ് ഓഫ് മൗത്തിലൂടെ കൂടുതൽ ആളുകളിലേക്ക് എത്താൻ സാധിച്ചതുമാണ് സിനിമയുടെ വിജയം. മൗത്ത് പബ്ലിസിറ്റിയാണ് സിനിമയ്ക്ക് രക്ഷയായിരിക്കുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമ ആദ്യത്തെ രണ്ട് ദിവസത്തിൽ നേടിയത് 48 കോടിയായിരുന്നു. എന്നാൽ ഞായറാഴ്ച മാത്രം ചിത്രം 35 കോടി രൂപ നേടി. ഇന്ത്യൻ മാർക്കറ്റിൽ നിന്നുമാത്രം 84 കോടിയലധികമാണ് സൈയ്യാര നേടിയത്. ഓവർസീസ് കണക്കുകൾ കൂടെ വരുമ്പോൾ സയ്യാരയുടെ ഇതുവരെയുള്ള കളക്ഷൻ 119 കോടിയാണ്. 
 
നിർണായകമായ 'monday test' ൽ സൈയ്യാരെ പാസാകുമെന്നാണ് ഇന്നത്തെ സൂചനകൾ പറയുന്നത്. അക്ഷയ് കുമാറിന്റെ കേസരി ചാപ്റ്റർ 2, സ്‌കൈ ഫോഴ്‌സ്, സൽമൻ ഖാന്റെ സിക്കന്ദർ തുടങ്ങിയ സിനിമകളെയെല്ലാം സൈയ്യാര അനായാസം പിന്നിലാക്കുമെന്നാണ് കരുതപ്പെടുന്നത്. മോഹിത് സൂരിയാണ് സിനിമയുടെ സംവിധാനം. അഹാന പാണ്ഡെയുടെ സഹോദരൻ കൂടിയായ അഹാൻ പാണ്ഡെയുടെ ആദ്യ സിനിമയാണിത്. പുതുമുഖം അനീത് പദ്ദയാണ് നായിക.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍