എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് നടനും എംപിയുമായ രവി കിഷന്റെ വെളിപ്പെടുത്തൽ. നെറ്റ്ഫ്ളിക്സ് ഷോയായ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് ഭാര്യയെ കുറിച്ച് നടൻ മനസുതുറന്നത്. തന്റെ എറ്റവും പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ടാണ് രവി കിഷൻ ഷോയിൽ എത്തിയത്.
'തനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് അവൾ എന്റെ ദുഖത്തിൽ പങ്കാളിയായിരുന്നു എന്ന് രവി കിഷൻ പറയുന്നു. അന്ന് മുതൽ അവൾ എന്നെ വിട്ടുപോയിട്ടില്ല. ഇന്ന് ഞാൻ എന്താണോ ആ പാവം എന്റെ കൂടെയുണ്ട്. അവൾ എന്നെ കൈകാര്യം ചെയ്ത രീതിക്ക് ഞാനവളുടെ കാൽതൊട്ട് വണങ്ങേണ്ടിയിരിക്കുന്നു, അതിന് അവർ യോഗ്യയാണ്”, രവി കിഷൻ വ്യക്തമാക്കി.