ലോകത്തിന്റെ നെറുകയില്‍!, എവറസ്റ്റ് ബേസ്‌ക്യാമ്പ് കീഴടക്കി ലുക്മാനും സംഘവും

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (16:01 IST)
തല്ലുമാല,കൊറോണ ധവാന്‍, സുലൈഖ മന്‍സില്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടനാണ് ലുക്മാന്‍ അവറാന്‍. മികച്ച സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരം ഇപ്പോഴിതാ എവറസ്റ്റ് കൂടെ കീഴടക്കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ പോസ്റ്റിലാണ് 5364 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ വിവരം ലുക്മാന്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lukman Avaran (@lukman_avaran)

മിഷന്‍ അക്കംബ്ലിഷ്, എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി എന്ന അടിക്കുറിപ്പോടെയാണ് എവറസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. സംവിധായകരായ ഖാലിദ് ഉസ്മാന്‍, ഷൈജു ഖാലിദ്, മുഹ്‌സിന്‍ പരാരി, ഫോട്ടോഗ്രാഫര്‍ ഷിനിഹാസ്, സനു സലീ എന്നിവരും ലുക്മാനൊപ്പമുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article