കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

അഭിറാം മനോഹർ

ശനി, 19 ഏപ്രില്‍ 2025 (12:04 IST)
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഓന്റാറിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളേജിലെ വിദ്യാര്‍ഥിനിയായ ഹര്‍സിമ്രത് രന്ധാവ(21) ആാണ് മരിച്ചത്. ബസ് സ്റ്റേഷനില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറില്‍ സഞ്ചരിച്ച അജ്ഞാതനില്‍ നിന്നാണ് വെടിയേറ്റുമരിച്ചത്.
 
 രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുള്ള വെടിവെയ്പ്പിനിടെ അബദ്ധത്തില്‍ വിദ്യാര്‍ഥിക്ക് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹാമില്‍ട്ടണിലെ അപ്പര്‍ ജെയിംസ്, സൗത്ത് ബെന്‍ഡ് റോഡ് ജങ്ങ്ഷന് സമീപം വൈകുന്നേരം 7:30 ഓടെയാണ് വെടിവെയ്പ്പുണ്ടായത്. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ഹാമില്‍ട്ടണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍