യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 38 പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 ഏപ്രില്‍ 2025 (12:07 IST)
യെമനില്‍ ഹൂതികള്‍ക്കെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. യെമനിലെ റാസ് ഇസ ഫ്യുവല്‍ പോര്‍ട്ടിന് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഹൂതികളുടെ ഇന്ധന വിതരണ ശൃംഖല നശിപ്പിക്കുന്നതിന് വേണ്ടിയാണ് അമേരിക്കയുടെ ആക്രമണം. കഴിഞ്ഞ മാസം ആരംഭിച്ച ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്.
 
ഇതിനുമുമ്പ് കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്ക നടത്തിയ ആക്രമത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൂതികള്‍ ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇനിയും തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നാണ് അമേരിക്ക നല്‍കുന്ന മുന്നറിയിപ്പ്. ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതിന് പുറമെ 102 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഹൂതികള്‍ പറയുന്നു.
 
അതേസമയം മരണസംഖ്യ സംബന്ധിച്ച് അമേരിക്കന്‍ സൈനിക സ്ഥാനമായ പെന്റഗണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍