Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

അഭിറാം മനോഹർ

വ്യാഴം, 17 ഏപ്രില്‍ 2025 (15:13 IST)
ഇറാന്‍ ആണവായുധം നിര്‍മിക്കുന്നതിന് തൊട്ടെടുത്തെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവനായ റഫായേല്‍ ഗ്രോസി. ആണവായുധം നിര്‍മിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ഇറാന്റെ പക്കലുണ്ട്. എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം. ഫ്രഞ്ച് മാധ്യമമായ മോണ്ടെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഫായേല്‍ ഗ്രോസി പറഞ്ഞു.
 
 ആണവപദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇറാനിലേക്ക് തിരിക്കും മുന്‍പാണ് ഗ്രോസിയുടെ പരാമര്‍ശം. ആണവ പദ്ധതിയിലെ പുരോഗതികള്‍ നിരീക്ഷിക്കുന്നതിനായാണ് ഗ്രോസി ഇറാനിലേക്ക് തിരിക്കുന്നത്. ആണവായുധം നിര്‍മിക്കുക എന്നതൊരു ജിഗ്‌സോ പസില്‍ പോലെയാണ്. ഇറാന് അതിനാവശ്യമായ എല്ലാ സാമഗ്രികളും ഉണ്ട്. ഇനി അതെല്ലാം ഒന്നിപ്പിക്കുക എന്നത് മാത്രമാണ് ബാക്കിയുള്ളത്. അത് എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാം. 2015ല്‍ യുഎന്നിലെ അഞ്ച് രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഇറാന്റെ ആണവപദ്ധതികള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയാണ് ഐഎഇഎ.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍