വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 ഏപ്രില്‍ 2025 (18:27 IST)
അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ചൈനീസ് വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ചൈന. അമേരിക്കയില്‍ നിന്ന് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളോ വാങ്ങുന്നത് നിര്‍ത്തിവയ്ക്കാന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
 
ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 145 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. പിന്നാലെ ചൈന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പകര ചുങ്കമായി 125 ശതമാനമാണ് ചൈന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയത്. അതേസമയം നടപടി ചൈനീസ് വിമാനം കമ്പനികള്‍ക്ക് സാമ്പത്തികമായി തിരിച്ചടിയാകും. ഇതിനെ നേരിടാന്‍ കമ്പനികള്‍ക്ക് സാമ്പത്തിക സഹായവും ചൈന പ്രഖ്യാപിച്ചു. 
 
അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങിന്റെ ഏറ്റവും വലിയ വിപണി ചൈനയാണ്. വിമാനങ്ങളുടെ ഏകദേശം 25 ശതമാനവും ചൈനയാണ് ഉപയോഗിക്കുന്നത് എന്നാണ് കണക്ക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍